സൂറത്തിൽ 21 കോടിയുടെ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു; മൂന്ന് പേർക്ക് പരിക്ക്
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 33 ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നിർമ്മിച്ച കൂറ്റൻ ജലസംഭരണി പരീക്ഷണ ഓട്ടത്തിനിടെ തകർന്നു വീണു. മണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിൽ നിർമ്മിച്ച ടാങ്കാണ് തകർന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.
ഗേപാഗ്ലാ ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്കീം'. 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ സംഭരണശേഷിയുമുള്ള ടാങ്ക്.
സംഭവം: ജനുവരി 19-ന് ഉച്ചയോടെ ടാങ്കിൽ 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് മുഴുവൻ ഘടനയും തകർന്ന് നിലംപതിച്ചത്.പരിക്കേറ്റ മൂന്ന് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളിലേക്ക് ജലവിതരണം ആരംഭിക്കാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
നിർമ്മാണത്തിൽ വലിയ തോതിൽ അഴിമതി നടന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ഗുണനിലവാരമില്ലാത്ത സിമന്റും മണലും ഉപയോഗിച്ചതാണ് തകർച്ചയ്ക്ക് കാരണമെന്ന്...










