വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി; റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ
കൊച്ചി : വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ ദേശീയ പാത അതോറിറ്റിയും ടോൾ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
സർവീസ് റോഡുകൾ ടാർ ചെയ്തതിന്റെ പോരായ്മകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് റിപ്പോർട്ടിൽ. വലിയ വാഹനങ്ങൾ കയറിപ്പോയാൽ ഉടൻ പഴയ സ്ഥിതിയിലാകും. അടിപ്പാത നിർമാണത്തിൽ വേഗം പോര തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി പാലിയേക്കരയിലെ ടോൾ പിരിക്കുന്നത് നിർത്തിവെച്ച നടപടി നീട്ടിവെച്ചത്.ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദംകേൾക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതിയ പരിശോധ...










