BREAKING NEWS


Blog

Crime

മതവികാരം വ്രണപ്പെടുത്താൻ ശ്രമം; ക്ഷേത്രത്തില്‍ നിസ്കരിച്ച മുസ്ലിം യുവതിയും മകളും കസ്റ്റഡിയില്‍ Muslim woman

Muslim woman ശിവക്ഷേത്രത്തില്‍ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നസീറ (38), മകള്‍ സബീന (19), മൗലവി ചമൻ ഷാ മിയാൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. Also Read : https://nagaramonline.com/cooking-gas-warehouse-and-distribution-center-of-travancore-devaswom-board-is-ready-at-nilakkal/ ഇവര്‍ക്കൊപ്പം പുരോഹിതനും ക്ഷേത്രത്തില്‍ നിസ്‌കരിക്കാൻ എത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ഇര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. https://www.youtube.com/watch?v=GSv50L8kIWQ കേസര്‍പൂര്‍ ഗ്രാമത്തലവന്റെ ഭര്‍ത്താവ് പ്രേം സിങ്ങിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ നസീറയും മകളും ക്ഷേത്രപരിസരത്ത...
Crime

20 കാരിയെ ലൗജിഹാദില്‍ കുടുക്കി കാമുകനായി 51 കാരൻ : പിന്നാലെ പീഡനം , നിക്കാഹിന് നിര്‍ബന്ധിച്ചപ്പോള്‍ കാമുകന്റെ ഭാര്യയും , മക്കളും യുവതിയെ തല്ലിച്ചതച്ചു Love Jihad

Love Jihad ബ്യൂട്ടീഷ്യനായ 20 കാരിയുടെ കാമുകനായി 51 കാരൻ . ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ലൗജിഹാദ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . Also Read : https://nagaramonline.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/ 51 കാരനായ നബി ആലം ഖാനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് . നബി ആലം ഖാൻ റായ്പൂരില്‍ ഗ്രില്‍ മേക്കറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നബി ഖാൻ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത് . പെണ്‍കുട്ടി റായ്പൂരില്‍ തന്നെ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്നു. മാതാപിതാക്കള്‍ ദുര്‍ഗിലാണ് താമസിക്കുന്നത്, പെണ്‍കുട്ടി റായ്പൂരില്‍ നിന്നുള്ള പ്രദേശത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആലം ഖാൻ ഈ പെണ്‍കുട്ടിയെ തന്നോടൊപ്പം ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. വൈകാതെ ഇരുവരും തമ്മില്‍ ചാറ്റിംഗും ആരംഭിച്ചു. https://www.youtube.com/watch?v=fgF0...
Cricket

മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച സമ്മാനത്തുക 4.15 ലക്ഷം രൂപ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു മുഹമ്മദ് സിറാജ് Mohammed Siraj

India's Mohammed Siraj (R) receives the 'Player of the match' award at the end of the Asia Cup 2023 one-day international (ODI) final cricket match between India and Sri Lanka at the R. Premadasa Stadium in Colombo on September 17, 2023. (Photo by FAROOQ NAEEM / AFP) (Photo by FAROOQ NAEEM/AFP via Getty Images) Mohammed Siraj ഏഷ്യാകപ്പ് ഫൈനലില്‍ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തില്‍ ആതിഥേയരായ ശ്രീലങ്ക 50 റണ്‍സിനാണ് ആള്‍ഔട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം. https://www.youtube.com/watch?v=GSv50L8kIWQ മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച 50...
Pathanamthitta

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും നിലയ്ക്കലിൽ ഒരുങ്ങുന്നു Devaswom Board

Devaswom Board തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നടന്നു. നിലയ്ക്കലില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു.ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് ശിലാഫലകവും അനാച്ഛാദനം ചെയ്തു. https://www.youtube.com/watch?v=sPS0kZQGIv8&t=20s തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്.മോഹൻ, നിലയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ മഞ്ചു പ്രമോദ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ആർ.രാജേ...
Kerala News

കന്നിമാസപൂജ: ശബരിമല ക്ഷേത്രനട തുറന്നു; സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും Sabarimala

Sabarimala കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരുകയായിരുന്നു.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. Also Read: https://nagaramonline.com/ksrtc-with-ac-bus-service-for-passengers-at-low-fares/ മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു,ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം നൽകി. തിരുനട തുറന്ന ദിവസം...
Kannur

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത് Maoist Kannur

Maoist Kannur കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യൻകുന്ന്, ആറളം, കേളകം മേഖലകളിൽ തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. https://www.youtube.com/watch?v=sPS0kZQGIv8&t=20s രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. Also Read : https://nagaramonline.com/complaint-that-he-tried-to-torture-a-saudi-arabian-woman-police-want-mallu-traveler-to-appear/ ...
Ernakulam

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലൂ ട്രാവലർ ഹാജാരാകണമെന്ന് പൊലീസ് Mallu traveler

Mallu traveler സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പൊലീസ്. സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യും. പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്. https://www.youtube.com/watch?v=9XFB5DGUdq4&t=466s പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീർ സുബാനെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചു. ഷക്കീർ സുബാനെതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ സമർപ്പിച്ചു. Also Read : https://nagaramonline.com/108-am...
India

പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി; ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുത്തില്ല Parliament Building

Parliament Building പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ്, സ്റ്റേറ്റ് പാര്‍ലമെന്ററി കാര്യമന്ത്രിമാരായ അര്‍ജുന്‍ റാം മെഘാവാള്‍, വി മുരളീധരന്‍, ലോക്‌സഭാ രാജ്യസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. https://www.youtube.com/watch?v=9XFB5DGUdq4&t=466s കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഹൈദരാബാദില്‍ നടക്കുന്നതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറി ജനറല്‍ പ്രമോദ് ചന്ദ്രമോദിയെ ഖാര്‍ഗെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 17ന് നടക്കുന്ന ചടങ്ങിലേക്ക് സെപ്റ്റംബര്ര്‍ 15 ന് വൈകിയാ...
Kerala News

‘മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരം’; ആന്റണി രാജുവിനെതിരെ കടുപ്പിച്ച് ലത്തീൻ സഭ Anthony Raju

Anthony Raju മന്ത്രി ആന്റണി രാജുവിനെതിരായ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. മുതലപ്പൊഴിയിൽ മന്ത്രിയുടെ ഭാ​ഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ആന്റണി രാജു മുതലപ്പൊഴിയിൽ വന്ന് ഷോ കാണിക്കരുത് എന്ന് പറഞ്ഞു പോയി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞു. https://www.youtube.com/watch?v=9XFB5DGUdq4&t=461s "മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നു. മനഃസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന്. ഇപ്പോൾ പറയുന്നു സംഘടനയുടെ പ്രതിനിധി അല്ലെന്ന്. പൊള്ളയായ വാക്കുകളാണ് പറയുന്നത്. സ്വയം രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനും ഓരോ അഭിപ്രായങ്ങൾ പറയുന്നു. സർക്കാർ നിയമസഭയിലും ഞ...
Thiruvananthapuram

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുന്നു; രണ്ട് ഫലവും നെഗറ്റീവ് Thiruvananthapuram Nipah

Thiruvananthapuram Nipah തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. നേരത്തേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് പേരുടെയും ഫലം നെഗറ്റീവ് ആയതോടെ തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുകയാണ്. https://www.youtube.com/watch?v=0zWrSzFTpvg&t=10s നിപ ലക്ഷണങ്ങളോടെ രണ്ടുപേരെയാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാട്ടാക്കട സ്വദേശിയായ 72കാരിയും കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും. Also Read : https://nagaramonline.com/nit-kozhikode-has-not-followed-the-restrictions-announced-due-to-the-spread-of-nipah-virus/ 72കാരിയുടെ ബന്ധുക്കള്‍ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്...