BREAKING NEWS


Blog

Kerala News, Politics

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി വിരട്ടി, കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും K Surendran

K Surendran മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. കേസിൽ ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Also Read: https://nagaramonline.com/disclosure-in-oommen-chandys-autobiography-majority-of-mlas-supported-chennithala-to-become-opposition-leader/ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ...
News

ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക Nurses

Nurses തൊഴില്‍ വീസ ലംഘനം നടത്തിയെന്ന് ആരോപിച്ച് 19 മലയാളി നഴ്സുമാരെ കുവൈറ്റില്‍ ജയിലിലടച്ച നടപടിയില്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക. മലിയ സിറ്റിയിലെ ആശുപത്രിയില്‍ കുവൈറ്റ് മാന്‍പവര്‍ കമ്മിറ്റി നടത്തിയ പരിശോധനയെതുടര്‍ന്നാണ് കേരളീയരായ നഴ്സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യന്‍ പൗരന്‍മാരെ ജയിലിലാകുന്ന സാഹചര്യം ഉണ്ടായത്. കഴിഞ്ഞ ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ഉള്‍പ്പെടെയുളളവര്‍ ജയിലിലുമാണ്. https://www.youtube.com/watch?v=fgF04dOuT20 ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക്കയ്ക്ക് കത്ത് നല്‍കി. Also Read: https://nagaramonline.com/india-canada-crisis-intensifies-india-to-step-up-action-against-canada/നിയമപരമായുളള വീസയില്‍ കഴിഞ്ഞ നിരവധി...
Kerala News, Politics

ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ Ramesh Chennithala

Ramesh Chennithala ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി. ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിൽ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. Also Read: https://nagaramonline.com/india-canada-crisis-intensifies-india-to-step-up-action-against-canada/ ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിർദ്ദേശിക്കുന്നില്ലെങ്കിൽ രമേശ് തുടരട്ടെ എന്നായിരുന്നു തൻറെ നിലപാടെന്ന് ഉമ്മൻചാണ്ടി പറയു...
India, News

ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു: കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യ India

India ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. G7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. Also Read: https://nagaramonline.com/tiger-safari-park-in-malabar-region/ വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. https://www.youtube.com/watch?v=ZffL7tq8Gts പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച്...
Kerala News, News

മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് Tiger

Tiger മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു. Also Read: https://nagaramonline.com/a-boost-to-the-make-in-india-initiative-the-second-aircraft-carrier-may-also-be-built-in-kochi/ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു. ഇതോടൊപ്പം തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്...
India, Latest news

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India

Make in India മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കാൻ സാധ്യത. ഇതിനായി നാവികസേന തയ്യാറാക്കിയ ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം തീരുമാനം അറിയിക്കുന്നതാണ്. ഇൻഡിജീനീയസ് എയർക്രാഫ്റ്റ് ക്യാരിയർ-2 എന്നാണ് രണ്ടാം വിമാനവാഹിനി കപ്പൽ അറിയപ്പെടുക. https://www.youtube.com/watch?v=rQZ4sNxjtAM തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പിയാർഡിലാണ് നിർമ്മിച്ചത്. ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചതോടെ, കൊച്ചിൻ ഷിപ്പിയാർഡിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നാവികസേന എത്തിയത്. നിലവിൽ, ഐഎൻഎസ് വിക്ര...
Kerala News, Latest news

പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. Also Read: https://nagaramonline.com/big-it-company-to-soho-kottarakkara/ ഞായറാഴ്‌ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒ...
Kerala News, News

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക് Kottarakkara

Kottarakkara ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍ ലഭ്യമാക്കുന്ന സംരഭമാകുമിത്. https://www.youtube.com/watch?v=ZffL7tq8Gts തമിഴ്‌നാട്ടിലെ തെങ്കാശിയിലെ മതലംപാറൈ ഗ്രാമത്തിലാണ് ശ്രീധര്‍ വെമ്പു സോഹോ കോര്‍പിന് തുടക്കമിട്ടത്. ഐടി രംഗത്ത് മുന്നേറാന്‍ വന്‍കിട നഗരങ്ങളുടെ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിച്ചാണ് ആഗോള ഐടി രംഗത്ത് ശ്രദ്ധേയ മുന്നേറ്റം കാഴ്ച്ചവച്ച കമ്പന...
Kerala News

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ Fever

Fever സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്.ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്.ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. Also Read: https://nagaramonline.com/unidentified-body-rotting-second-incident-in-days-in-perumbavoor/ അതേസമയം, നിപ പ്രതിരോധ പഠന ...
Kerala News, News

അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ രണ്ടാം സംഭവം Perumbavoor

Perumbavoor എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Also Read: https://nagaramonline.com/statement-untrue-yoga-khemsa-sabha-against-minister-k-radhakrishnan/ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ...