BREAKING NEWS


Blog

Kerala News, Politics

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍ Veena George

Veena George: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. https://www.youtube.com/watch?v=MsrupEGIcJ8 തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപ...
Kerala News, News

കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി Bank

Bank കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി. കോൺഗ്രസ്ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ്. ആരോപണമുയർന്ന സംഘത്തിന്റെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് വി.ആർ.സജിത് നാട്ടിൽ നിന്ന് മുങ്ങി. കാട്ടാക്കാമ്പാൽ മൾട്ടിപ്പർപ്പസ് സഹകരണ സംഘം കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലാണ്. സംഘം തുടങ്ങിയതു മുതൽ ഇന്നേവരെ മറ്റൊരു പാർട്ടിക്കാരും ഭരിക്കാത്ത സഹകരണ സംഘമാണിത്. ഭരണ സമിതി സെക്രട്ടറിയായിരുന്ന വിആർ സജിത് കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്നു. 10 വർഷക്കാലം സംഘത്തിൽ നിന്ന് വായ്പ എടുക്കാത്ത അംഗൻവാടി അധ്യാപികയായ പ്രമീള സുകുമാരന് ഈയിടെ നോട്ടീസ് കിട്ടിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. Also Read: https://nagaramonline.com/women-wearing-haram-to-modi-modi-greets-women-by-touching-their-feet-prime-minister-welc...
India, News

ഇന്ത്യ ഒരുക്കിയ താമസ സൗകര്യം നിരസിച്ച് കാനഡ പ്രധാനമന്ത്രി :ജസ്റ്റിൻ ട്രൂഡോ Canada PM

Canada PM ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സംഘം ‘അസ്വസ്ഥത’ സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ജി 20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കേന്ദ്ര സർക്കാർ ഒരുക്കിയ പ്രസിഡൻഷ്യൽ സ്യുട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സെപ്തംബര് ഒൻമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വി ഐ പികൾക്കും സർക്കാർ പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ന്യുഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ട്രൂഡോയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. അവിടെ താമസിക്കാൻ വിസമ്മതിച്ച ട്രൂഡോ അതെ ഹോട്ടലിലെ സാധാരണ മുറി ഉപയോഗിക്കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തി. Also Read:https://nagaramonline.com/women-wearing-haram-to-modi-modi-greets-women-by-touching-their-feet-prime-m...
India, News

മോദിയെ ഹാരമണിയിച്ച് സ്ത്രീകൾ; സ്ത്രീകളുടെ കാൽ തൊട്ട് വന്ദിച്ച് മോദി; വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് സ്വീകരണം Modi

Modi വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കി ബിജെപി. സ്ത്രീയുടെ ആത്മവിശ്വാസം വാനോളം ഉയർത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വനിത പ്രവർത്തകർ ഹാരമണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ആസ്ഥാനത്ത് സ്വീകരിച്ചത്.കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ,സ്മൃതി ഇറാനിൽ കൂടാതെ വനിതാ ബിജെപി എംപിമാരും മഹിളാ മോർച്ച നേതാക്കളും സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉജ്ജ്വലമായി വരവേറ്റു. Also Read:https://nagaramonline.com/a-fine-of-rs-1-lakh-for-a-car-that-arrived-in-kerala-without-number-plate-and-documents/ സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ സ്വീകരിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി , വരുംതലമുറ ചരിത്ര ദിനം ഓർക്കുമെന്ന് പറഞ്ഞു. കേവലം ഭൂരിപക്ഷം നേടിയ സർക്ക...
News

നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ Car

Car നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് പൊലീസ് കാർ പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്. യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കാർ കൊച്ചിയിൽ എത്തിയത് പൊലീസിനെയും ഞെട്ടിച്ചിരുന്നു. കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. https://www.youtube.com/watch?v=8C14JyemHs8 നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന...
Kerala News, News

പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിച്ചു; കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു Dead

Dead പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സിടിച്ച്‌ മരിച്ചു. ആലുവ കീഴ്മാട് ഇരുമ്ബനത്ത് വീട്ടില്‍ ജിസ്മിയാണ് (19) മരിച്ചത്. പറവൂര്‍ മാല്യങ്കര എസ്‌എൻഎം കോളജില്‍ പരീക്ഷ എഴുതിയ ശേഷം ബൈക്കില്‍ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച്‌ ജിസ്മി തല്‍ക്ഷണം മരിച്ചു. ബൈക്കോടിച്ച ബന്ധുവും സഹപാഠിയുമായ ഇമ്മാനുവല്‍ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്ബിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആര്‍ഇസി സെന്ററിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. Also Read: https://nagaramonline.com/mans-caste-is-humanity-sree-narayanaguru-was-a-firm-voice-against-upper-caste/ പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജില്‍ നിന്നിറങ്ങി കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ബൈക്കില്‍ കയറാൻ ഒരുങ്ങുമ്ബോള്‍ മൂത്തകുന്നം ഭാ...
Kerala News, News

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രിChief Minister

Chief Minister സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. ആധുനിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാധി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. https://www.youtube.com/watch?v=oQyN3pPTLl4 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:- ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്...
Entertainment, Kerala News

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ചുമതല ഏറ്റെടുത്തേക്കില്ല; നിയമനം സുരേഷ് ഗോപി അറിയാതെയെന്ന് സൂചന Suresh gopi

Suresh gopi സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തിയതില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അമര്‍ഷത്തിലെന്ന് സൂചന. മുന്നറിയിപ്പ് ഇല്ലാതെയാണ് സുരേഷ് ഗോപിക്ക് അധ്യക്ഷ ചുമതല നല്‍കിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പദവിയില്‍ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോയെന്ന കാര്യത്തിലാണ് ആശങ്ക. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തില്‍ നടക്കാനിരിക്കുകയാണ്. Also Read: https://nagaramonline.com/k-sudhakaran-mp-called-cpms-election-stunt/ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ട...
Kerala News, Politics

ജനസമ്പര്‍ക്കം സിപിഎമ്മിന്റെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് കെ സുധാകരന്‍ എംപിK. Sudhakaran

K. Sudhakaran മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാര്‍ഡുകളുമായി ആയിരുന്നു. Also Read: https://nagaramonline.com/aadhaar-is-not-mandatory-to-add-name-in-voter-list-election-commission-in-supreme-court/ എല്ലാ ജില്ലകളിലും സിപിഎം ജനസമ്പര്‍ക്ക പരിപാടി തടയുകയും ചിലയിടങ്ങളില്‍ ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്തു. കനത്ത പോലീസ് ബന്തവസിലാണ് അന്നു പരിപാടി നടത്തിയത്. മ...
India, News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ Aadhaar

Aadhaar വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളില്‍ മാറ്റം വരുത്തും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നിലവില്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ ചട്ടം അനുസരിച്ച് ആധാര്‍ നിര്‍ബന്ധമില്ല. Also Read: https://nagaramonline.com/karunya-raksha-health-scheme-is-in-dire-straits/ ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനാ വിഷയമാണ് വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച ഹര്‍ജി. https://www.youtube.com/watch?...