BREAKING NEWS


Blog

Cricket, Sports

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന ജയം India

India ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ മറികടന്നു. ഓപ്പണിംഗ് സഖ്യത്തിൽ ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക് വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ നേടിയ 142 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ഗെയ്ക് വാദ് പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യർ റണ്ണൗട്ടായതോടെ ഇന്ത്യ 148 ന് രണ്ട് എന്ന നിലയിലായി. തുടർന്ന് ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. https://www.youtube.com/watch?v=MsrupEGIcJ8 185 ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാൻ 12 റൺസ് മാത്രമുള്ളപ്പോൾ സൂര്യ കുമാർ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു .കെ എൽ രാഹുൽ 63 ബോളിൽ പുറത്താകാതെ 58 റൺസ് നേടി. ഓസ്ട്ര...
India, News

ചന്ദ്രയാൻ പേടകത്തെ ഉണർത്താനുള്ള നടപടികൾ നീട്ടി Chandrayaan

Chandrayaan ലാൻഡറിന്റെയും റോവറിന്റെയും സ്ലീപ് മോഡ് മാറ്റുന്നത് ഇസ്റ്രോ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാരം എത്തിയിട്ടുണ്ട്. എന്നാൽ ചന്ദ്രയാൻ പേടകത്തെ ഉണർത്താനുള്ള താപനില കൈവന്നിട്ടില്ല.ഇതിനാലാണ് നടപടികൾ നീട്ടിയതെന്ന് ഐഎസ്ആര്‍ഒ വിശദീകരിക്കുന്നു. സോളർ പാനലുകളിൽ സൂര്യ പ്രകാശം പതിക്കുകയും മറ്റു പേ ലോഡുകൾ പ്രവർത്തന സജ്ജമാകാൻ വേണ്ട താപനില കൈവരിക്കുകയും ചെയ്യുന്നതോടെ റോവറിനെ ഉണർത്തൽ ഉണ്ടാകും എന്നായിരുന്നു നേരെത്ത അറിയിച്ചിരുന്നത് https://www.youtube.com/watch?v=oQyN3pPTLl4&t=108s എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ നടപടികൾ നാളേക്ക് മാറ്റിയിരിക്കുകയാണന്ന് അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി വാർത്ത ഏജൻസിയോട് സ്ഥിരീകരിച്ചു. Also Read: https://nagaramonline.com/new-vande-bharat-service-from-tuesday/ ചന്ദ്രയാനിൽ നിന്...
Kerala News, News

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല. Also Read: https://nagaramonline.com/actor-madhu-turns-navati-today/ പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ...
Entertainment, News

നടന്‍ മധുവിന് ഇന്ന് നവതി Madhu

Madhu അഭിനയ ചക്രവർത്തി മധു നവതി നിറവിൽ. അഭിനയതാവ്, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. മാധവന്‍നായര്‍ എന്ന മധു ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. 2013ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. നാനൂറോളം സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്.1933 സെപ്റ്റംബര്‍ 23 ന് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് തിരുവനന്തപുരം മുന്‍ മേയര്‍ പദ്മനാഭപുരം തക്കല സ്വദേശി ആര്‍. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി ജനിച്ചു. https://www.youtube.com/watch?v=6geQijf9Ur4&t=50s യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദ...
Kerala News, News

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister

Chief Minister സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. Also Read: https://nagaramonline.com/people-will-chase-the-ministry-that-goes-by-bus-v-muralidharan/ മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പുറകിലാ...
News, Politics

ബസുപിടിച്ച് ചെല്ലുന്ന മന്ത്രിസഭയെ ജനം ആട്ടിയോടിക്കും : വി .മുരളീധരൻ V. Muraleedharan

V. Muraleedharan മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിൽ സംസ്ഥാന പര്യടനം നടത്തിയിട്ട് ഒരു കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമലയിൽ ജനം മറുപടി നൽകിയത് പോലെ മുഖ്യമന്ത്രിക്കും കൂട്ടർക്കും ജനം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിറ്റിലെ പടം കണ്ട് തെറ്റിദ്ധരിച്ച് വോട്ടുചെയ്തവർ കള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോൾ വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മുരളീധരൻ വിമർശിച്ചു. . ഹെലികോപ്റ്ററിൽ പറക്കാനും വിദേശയാത്രകൾക്ക് പൊടിക്കാനും സർക്കാരിന് പണമുണ്ട്. Also Read: https://nagaramonline.com/loan-app-scam-1427-complaints-this-year-alone-police-to-remove-72-apps/ കുടുംബത്തേയും സുഹൃത്തുക്കളേയും കൂട്ടി ലോകപര്യടനം നടത്തുകയല്ല വേണ്ടതെന്നും കാര്യക്ഷമമായി ഭരണം നടത്തി പിരിക്കാനുള്ള ...
Health, Kerala News

നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 സീറ്റുകള്‍: മന്ത്രി വീണാ ജോര്‍ജ് Veena George

Veena George സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്‌സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി...
Kerala News, News

സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി School Games

School Games പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. https://www.youtube.com/watch?v=L1qRNp5Er_c റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ പതിനാലു ജില്ലകളിൽ നിന്നായി 580 കുട്ടികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ എസ്.കുമാരി,വിവിധ ജനപ്രതിനിധികൾ ബന്ധപ്പെട്ട ജീവനക്കാർ,വിദ്യാർത്ഥികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബ്ബന്ധിച്ചു. ...
Crime, Kerala News

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ് Loan app

Loan app ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. https://www.youtube.com/watch?v=nB4Nb7eUtK8 പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരി...
Kerala News, News

തൈക്കടപ്പുറം സംഘർഷം; 33 പേർക്കെതിരെ വധശ്രമത്തിന് കേസ് Thaikkadappuram

Thaikkadappuram തൈക്കടപ്പുറം അഴിത്തലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 33 പേർക്കെതിരെ വധശ്രമത്തിന് നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തല ബദർ ജുമാ മസ്ജിദ് പരിസരത്താണ് സംഘ ർഷമുണ്ടായത്. ഹരീഷ്, ഷബിൻ, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ് എന്നിവർക്കും മറുഭാഗത്തെ ടി.കെ. ഫർഹാൻ, മുഹമ്മദ് അ ഫ്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സി നാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. അഭി രാജിന്റെ പരാതിയിൽ ടി.കെ. ഫർഹാൻ, മഹ മൂദ്, മുജീബ്, നസീബ്, സിനാൻ, മുസ്താഫ്, മുബഷീർ, അഫ്രീദ്, അർഷദ്, ഷെറീഫ്, അഫ്താബ് എന്നിവർക്കെതിരെയും ഫർഹാ ന്റെ പരാതിയിൽ ഹരീഷ്, ഷബി, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ് തുടങ്ങി കണ്ടാൽ അറിയുന്ന 10 പേർക്കുമെതിരെയാണ് കേസെടുത്തത്. https://www.youtube.com/watch?v=0rsfEfCcdiM പള്ളിപരിസരത്ത് പൊതു റോഡരികിൽ തോരണം കെട്ടുകയായിരുന്ന തങ്ങളെ ഏഴോളം ബൈക്കുകളിൽ വന്ന പ്രതികൾ കത്തി,...