BREAKING NEWS


Blog

Entertainment, Entertainment News

മോഹൻലാൽ ചിത്രത്തിൽ അരവിദ് സ്വാമിയും പൃഥ്വിരാജും ? ആവേശത്തിൽ ആരാധകർ Mohanlal

Mohanlal മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത് . ചിത്രത്തില്‍ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വെച്ച്‌ ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. Also Read: https://nagaramonline.com/asian-games-india-beat-sri-lanka-to-win-gold-in-womens-cricket-final/ നീണ്ട ഇടവേളയ്‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു വരുന്നതിന്റെ ആകാംക്ഷയി...
Cricket, Sports

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India

India ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.   https://www.youtube.com/watch?v=JYTUsIIpq3c&t=9s മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ   നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേ​ഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രി​​ഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.  ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ​ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി. Also Read: https://nagaramonline.com/inauguration-of-cha...
Kerala News, News

ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും Chavakkad

Chavakkad മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേകുന്ന ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് തുറന്ന് നൽകും. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്. എൻ.കെ അക്ബർ എംഎൽഎയുടെ ശ്രമഫലമായാണ് ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒരേ സമയം നൂറ് പേർക്ക് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിൽ പ്രവേശിക്കാം. Also Read: https://nagaramonline.com/outdoor-dog-trainer-drug-dealer-inside-cannabis-trade-under-the-protection-of-dogs/വിശ്വപ്രസിദ്ധമായ ഗുരുപവനപുരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്...
Kerala News, News

മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി Sea

Sea ആലപ്പുഴ മാരാരിക്കുളത്ത് മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി.ആലപ്പുഴ കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്. https://www.youtube.com/watch?v=otIbCK_bU1k പുലർച്ചെ നാലുമണിയോടെ മാലാഖ എന്ന വള്ളത്തിൽ മൽസ്യബന്ധനം നടത്തുമ്പോഴാണ് കടലിൽ വീണത്.മൽസ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുന്നു.
Kerala News, News

ഒറ്റദിനം 15 നാടകം: ചെറുവത്തൂരിൽ ‘അരങ്ങ്’ ഒരുങ്ങുന്നു Drama

Drama ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 15 നാടകങ്ങൾ ഒറ്റദിനത്തിൽ അരങ്ങിലെത്തുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന നാടക മത്സരത്തിന്‌ ജില്ലയൊരുങ്ങുന്നു. കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്ന ജീവനക്കാരുടെ സംസ്ഥാന നാടക മത്സരംഅവിസ്മരണീയ അനുഭവമാക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന്‌ ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം പ്രശസ്ത നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും. തരംഗമായി പ്രചാരണ വീഡിയോ നാടക മത്സരത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ലഘുവീഡിയോ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. മലയാള നാടക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലങ്കാലക്ഷ്മി, രാവുണ്ണി, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിന്റെ പശ്ചാത്ത...
Kerala News, News

പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis

Cannabis കുമാരനല്ലൂരിൽ നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം. 13 പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. പൊലീസ് സംഘത്തെ കണ്ട റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പതിവായി ആളുകൾ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഡോഗ് ട്രെയ്നർ ആയാണ് റോബിൻ അറിയപ്പെടുന്നതെന്ന് കോട്ടയം എസ്പി പി കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. Also Read: https://nagaramonline.com/solar-conspiracy-case-ganesh-kumar-hit-back-appear-in-court-in-person/ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ...
India, News

ഇന്ത്യയിലെ ആദ്യ ലോക കോഫി കോൺഫറൻസ് ബെംഗളൂരുവിൽ India

India ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് ബെംഗളൂരുവിൽ തുടങ്ങും. ഏഷ്യൻ രാജ്യത്ത് ആദ്യമായി നടക്കുന്ന വേൾഡ് കോഫി കോൺഫറൻസാണിത്. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക ഗവൺമെന്റ്, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് മുതൽ 28 വരെ ബാംഗ്ലൂർ പാലസിൽ നടക്കുക. Also Read: https://nagaramonline.com/bail-for-greeshma/ വ്യവസായ പ്രമുഖർ, വിദഗ്ധർ, കയറ്റുമതിക്കാർ, വ്യാപാരികൾ, കോഫി ശൃംഖല ഉടമകൾ, കോഫി റോസ്റ്റർമാർ, കോഫി പ്രേമികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്ന നാല്ദിവസത്തെ പരിപാടിയാണിത്. https://www.youtube.com/watch?v=X_djiXFOEy4&t=9s വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ 80ലധികം രാജ്യങ്ങളി...
Kerala News, Latest news, News

ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma

Greeshma ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്.
Kerala News, Latest news, News, Politics

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar

Ganesh Kumar മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. https://www.youtube.com/watch?v=otIbCK_bU1k ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ...
Kerala News, News

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED

ED ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. Also Read: https://nagaramonline.com/harassment-complaint-look-out-circular-against-mallu-traveller/ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും കണ്ടെത...