BREAKING NEWS


Author: sanjaynambiar

Kozhikode

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും Nipah

Nipah നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. https://www.youtube.com/watch?v=6sbTORp_7Ds കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. Also Read : https://nagaramonline.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പി...
Crime

പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു Mallu Traveler

Mallu Traveler പീഡിപ്പിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. https://www.youtube.com/watch?v=6sbTORp_7Ds ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. Also Read : https://nagaramonline.com/asia-cup-2023-gill-show-doesnt-help-india-lose-against-bangladesh/ ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കു...
Business

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത Rain

Rain സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. Also Read : https://nagaramonline.com/asia-cup-2023-gill-show-doesnt-help-india-lose-against-bangladesh/ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. https://www.youtube.com/watch?v=01nE6ShTncU ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം. ...
Cricket

ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023

Asia Cup 2023 ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍സെ​ടു​ത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. Also Read : https://nagaramonline.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച നേ​രി​ട്ടു. 17 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും (0) തി​ല​ക് വ​ര്‍മ​യെ​യും (5) ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​ക്കി. ക്രീ​സി​ല്‍ ശു​ഭ്മ​ന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പതിനെട്ടാം ഓവറിൽ കെ.​എ​ല്‍...
Kerala News

നിപ്പ: സമ്പർക്ക പട്ടികയിൽ 1080 പേർ; ഹൈ റിസ്ക് പട്ടികയിൽ 297 പേർ Nipha Virus

Nipha Virus നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1080 പേർ. 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്. Also Read : https://nagaramonline.com/nipah-a-net-will-be-spread-to-catch-the-bats-and-the-central-team-will-conduct-an-inspection-at-maruthongara/ ഇന്നലെ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ് ഉള്ളത്. https://www.youtube.com/watch?v=6sbTORp_7Ds റീജ്യണൽ വിആർഡി ലാബിൽ ഇന്ന് ലഭിച്ചത് 22 സാംപിളുകളാണ്. കോൾ സെന്‍ററിൽ ഇന്ന് 168 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 671 പേർ കോൾ സെന്‍ററിൽ ബന്ധപ്പെട്ടു. ഇതുവരെ 180 പേർക്കാണ് മാനസി...
Kerala News

നിപ്പ: ആന്‍റിബോഡി ഓസ്‌ട്രേലിയയില്‍ നിന്ന് Antibody Australia

Antibody Australia കേരളത്തില്‍ നിപ്പ വൈറസ് ബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി എത്തിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). 20 ഡോസ് മോണോക്ലോണല്‍ ആന്‍റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. https://www.youtube.com/watch?v=3--H0NtQQL0 2018 ല്‍ ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ആന്‍റിബോഡി വാങ്ങിയിരുന്നുവെങ്കിലും 10 രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. Also Read : https://nagaramonline.com/aditya-l1-4th-orbital-lift-also-successful/ അടിയന്തര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്‍റിബോഡി. ഇന്ത്യയ്ക്ക് പുറത്ത് മൊണൊക്ലോണൽ ആന്‍റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്തി നേടുകയും ചെയ്ത...
Politics

സോളാറിൽ വസ്തുതകൾ പുറത്ത് വരണം; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നു: വി. മുരളീധരൻ V Muralidharan

V Muralidharan സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്.പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. സോളാറിൽ മാത്രമല്ല സകല വിഷയത്തിലും സഹകരണവും ഒളിച്ചു കളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. https://www.youtube.com/watch?v=0zWrSzFTpvg കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻമന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോൾ ആണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. Also Read : https://nagaramonline.com/aditya-l1-4th-orbital-lift-also-successful/ അഭിപ്രായ സ്വാതന്ത്...
Kerala News

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ടെന്ന് ഹൈക്കോടതി; ‘അവ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങൾ’ High Court

High Court ക്ഷേത്രത്തിലും പരിസരത്തും കാവിക്കൊടി സ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. Also Read : https://nagaramonline.com/nipah-a-net-will-be-spread-to-catch-the-bats-and-the-central-team-will-conduct-an-inspection-at-maruthongara/ കൊല്ലം മുതുപിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോ​ഗിക്കരുതെന്നും കോടതി വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20&list=RDfgF04dOuT20&start_radio=1 പാർഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നതിനെ ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി...
Kerala News

നിപ; വവ്വാലുകളെ പിടിക്കാൻ വല വിരിക്കും, കേന്ദ്രസംഘം മരുതോങ്കരയില്‍ പരിശോധന നടത്തി Nipah 

Nipah നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്. മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ കേന്ദ്രസംഘം നോക്കിക്കണ്ടു. മുഹമ്മദലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു. Also Read : https://nagaramonline.com/rain-kerala-weather-yellow-alert/ വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ...
Kerala News

️സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലേർട്ട് Rain

Rain സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. Also Read :https://nagaramonline.com/veena-george-may-be-replaced-and-shamsir-may-be-replaced-as-speaker-cabinet-reshuffle-in-november/ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. https://www.youtube.com/watch?v=9XFB5DGUdq4&t=1584s ഇന്നും നാളെയും കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗ...