BREAKING NEWS


Author: sanjaynambiar

Idukki

നടി അനുശ്രീയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക് Actress Anusree

Actress Anusree നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. ഇടുക്കിയിലെ മുള്ളരിക്കുടിയിൽ വച്ചാണ് അപകടമുണ്ടായത്. കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനു ശേഷം മടങ്ങുകയായിരുന്നു അനുശ്രീ. Also Read : https://nagaramonline.com/bullying-through-social-media-maria-oommen-filed-a-complaint-with-the-dgp/ പരിക്കേറ്റ യുവാക്കളെ അനുശ്രീയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. https://www.youtube.com/watch?v=sPS0kZQGIv8&t=8s ...
Politics

മന്ത്രിസഭ പുനസംഘടന; മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ: കെ സുരേന്ദ്രൻ K Surendran

K Surendran മച്ചി പശുക്കളെ തൊഴുത് മാറ്റിക്കെട്ടുന്ന പോലെ സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. Also Read : https://nagaramonline.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=0zWrSzFTpvg നരേന്ദ്രമോദി സർക്കാരിന്റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടത് ഈ സാഹചര്യത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സമ്പൂർണമായ ഭരണസ്തംഭനമ...
Kottayam

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി Maria Oommen

Maria Oommen സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്. Also Read : https://nagaramonline.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണശേഷവും അദ്ദേഹത്തിന്‍റെ ഓർമകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്‍റെ പക തീർക്കലാണ് രാഷ്‌ട്രീയത്തിൽൽ പോലുമില്ലാത്ത തന...
Health

നിപ: രണ്ടാം തരംഗമില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി Nipah

Nipah സംസ്ഥാനത്ത് ഇതു വരെ നിപ രണ്ടാം തരംഗമില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&t=8s പുതുതായി ആർക്കും നിപ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം നേരത്തേ നിപ ബാധിച്ചു മരിച്ചവരുമായി ബന്ധമുള്ള 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read : https://nagaramonline.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ഒടുവിൽ നിപ സ്ഥിരീകരിച്ചയാളെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ലക്ഷണങ്ങൾ പ്രകടമാക്കിയവരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാൻ സാധിക്കും. 51 സാമ്പിളുകളുടെ...
Politics

വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി അന്വേഷണ റിപ്പോർട്ട് നീളുന്നു IGST Audit

IGST Audit മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. Also Read : https://nagaramonline.com/arvind-kejriwal-challenges-bjp-to-change-indias-name/ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടന്‍ എംഎല്‍ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.  https://www.youtube.com/watch?v=sPS0kZQGIv8&t=8s വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച  57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ...
Thrissur

കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡി Enforcement Directorate

Enforcement Directorate കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡിയുടെ പരിശോധന. മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്. Also Read : https://nagaramonline.com/lionel-messi-buys-10-8-million-florida-mansion-as-stunning-drone-footage-emerges/ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അയ്യന്തോള്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ 2013 ഡിസംബർ 27ന് നടന്ന ഇടപാടുകള്‍ ശ്രദ്ധേയമാണ്. അമ്പതിനായിരം രൂപ വീതം ഇരുപത്തിയഞ്ച് തവണ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് രേഖകളില്‍ വ്യക്തമാണ്. തൊട്ടടുത്ത കൊല്ലം മാര്‍ച്ച് ഇരുപത്തിയേഴിനും മേയ് പത്തൊൻപതിനും ജൂണ്‍ പത്തിനും സമാന നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. https://www.youtube.com/watch?v=sPS0...
Crime

പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുഖ്യപ്രതി പിടിയിൽ PSC recruitment

PSC recruitment പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ പൊലീസിന്റെ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മറ്റൊരു പ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്. https://www.youtube.com/watch?v=6sbTORp_7Ds&t=9s പൊലീസ്‌ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. Also Read : https://nagaramonline.com/nk-premachandran-mp-is-again-udf-candidate/ രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വാട്സാപ് ഗ്...
Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom

Mayor Mom കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു‍ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. Also Read : https://nagaramonline.com/nk-premachandran-mp-is-again-udf-candidate/ ഓ​ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. https://www.youtube.com/watch?v=6sbTORp_7Ds&t=7s ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊതുവേദിയിലെത്തിയതിന് വിമർ...
India

ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ ?? പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് കേജ്​രിവാള്‍ Arvind Kejriwal

Arvind Kejriwal ഇന്ത്യയുടെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാള്‍. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന ചോദ്യവുമായാണ് ബിജെപിക്ക് എതിരെ അരവിന്ദ് കേജ്​രിവാള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കിയതാണെന്നും കേജ്​രിവാള്‍ പറഞ്ഞു.  https://www.youtube.com/watch?v=6sbTORp_7Ds&t=7s പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപി ഒരുങ്ങുന്നതെന്നും കേജ്​രിവാള്‍ പറഞ്ഞു. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ. നമ്മുടെ ഹൃദയത്തിലാണ് ഇന്ത്യ കുടികൊള്ളുന്നത്. ഭാരതം നമ്മുടെ ഹൃദയത്തിലാണ്. ഹിന്ദുസ്ഥാന്‍ നമ്മുടെ ഹൃദയത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പേര് ഭാരത് എന്...
Politics

എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP

NK Premachandran MP കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ആര്‍എസ്പി പ്രവര്‍ത്തകസമ്മേളനം ചേര്‍ന്നു.  Also Read : https://nagaramonline.com/lionel-messi-buys-10-8-million-florida-mansion-as-stunning-drone-footage-emerges/ കൊല്ലത്ത് വിപുലമായ പ്രവര്‍ത്തക സമ്മേളനം വിളിച്ചു ചേര്‍ത്താണ് ആര്‍എസ്പി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തത്. അറുനൂറോളം മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഒരുക്കം വിലയിരുത്തി. https://www.youtube.com/watch?v=6sbTORp_7Ds&t=7s സംസ്ഥാനനേതാക്കളെല്ലാം സന്നിഹിതരായിരുന്നു. ആര്‍എസ്പിയുടെ കുത്തക സീറ്റായ കൊല്ലത്ത് വീണ്ടും എന്‍കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ സജീവമാകാന്‍ നിര്‍ദേശം ...