BREAKING NEWS


Author: sanjaynambiar

Business, Money

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില.  രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളര്‍ നിലവാരത്തിലെത്തി. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.  ...
Breaking News, Crime, Kerala News

‘നടിയെ ആക്രമിച്ച കേസ്, മൊഴി മാറ്റിയാൽ 5 സെന്‍റ് ഭൂമിയും 25 ലക്ഷവും’ വാഗ്ദാനം: സാക്ഷി പൊലീസിൽപരാതി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് പീച്ചി പൊലീസിൽ പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജിൻസൺ പറഞ്ഞു. കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൻ. പള്‍സര്‍ സുനി ജയിലില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ജിന്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ജിന്‍സന്‍റെ മൊഴി. ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ...
Kerala News

പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.  ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.  പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ ...
Breaking News, Crime, Kerala News

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഇ ഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കേസിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ യുഇഎ കോൺസൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ...
Kerala News

ഈ അധ്യയന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ; ഹൈക്കോടതി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ ഈ അധ്യായന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് കാട്ടി സർക്കാരും, സിബിഎസ്ഇയും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം. ഫീസ് ഇളവ്‌ തേടിയുള്ള ഹർജികൾ പരിഗണിച്ചാണ് തീരുമാനം. ആദ്യ ടെം ഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളും അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. രണ്ടാം ടേം അടുത്തിരിക്കുകയാണ്, പ്രതിസന്ധി തരണംചെയ്യാന്‍ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത് എന്നും അതിനാൽ ആദ്യ ടേം ഫീസ് പൂർണമായും അടയ്ക്കണം. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ടേമിൽ അത് കുറയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച...
Breaking News, COVID, Health, Pathanamthitta

ശബരിമലയിൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് കോവിഡ് ; കടുത്ത നിയന്ത്രണങ്ങൾ

ദേവസ്വം ബോർഡ്‌ താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു. പൂജ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ കൂട്ടം കൂടുന്നതിനും, രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗെറ്റ് വഴി കടന്ന് വരുന്നതും ഇനി അനുവദിക്കില്ല. ദീപാരാധന, ഹരിവരാസനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളിൽ ശ്രീകോവിലിനു മുൻപിൽ ജീവനക്കാരും ഭക്തരും കൂടി നിൽക്കാൻ അനുവദിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാർ സന്നിധാനത്ത് കറങ്ങി നടക്കരുതെന്നും രണ്ട് മണിക്കൂർ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷൻ പ്രവർത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോർഡ്‌ അറിയിച്ചു. വെള്ള നിവേദ്യം കൗണ്ടറിലെ താത്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് നിലയ്ക്കലിൽ വെച്ച് നടന്ന പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും രോഗം സ്ഥിരീകരി...
Breaking News, India

നിവര്‍ ചുഴലിക്കാറ്റ് ; അടിയന്തര നടപടി തുടങ്ങി തമിഴ്‌നാട്‌.

ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അടിസ്ഥാനത്തില്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളും, മുന്നോരുക്കങ്ങളും വി​​​ല​​​യി​​​രു​​​ത്തി. തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത എന്നാണ് നിഗമനം. കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്...
Around Us, Breaking News, Kerala News, Latest news, Politics

ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്

ബാർകോഴയിൽ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിട്ടില്ലെന്ന് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്. ബാർകോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയതാണെന്നും തെളിവില്ലെന്നും കണ്ടെത്തിയതാണെന്നും ആയിരുന്നു ചെന്നിത്തല ഉന്നയിച്ച വാദം. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലയ്ക്കും, ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു എന്നും ബിജു കൂട്ടിച്ചേർത്തു. ബാർ ലൈസെൻസ് ഫീസ് കുറയ്ക്കാൻ വേണ്ടി കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ പണം നൽകിയ കാര്യം മറച്ചുവയ്ക്കാൻ രമേശ്‌ ചെന്നിത്തലയും, ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം ബിജു രമേശ്‌ കോഴ ആരോപണം ആവർത്തിച്ചപ്പോഴും അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണർക്ക് കത്തും നൽകിയിരുന്നു. വർക്കല സ്വദേശിയായ ഒരു കോൺഗ്രസ് പ്രവർത്തകർ രമേശ്‌ ച...
Latest Video

യൂട്യൂബിൽ തരംഗമായി ഖുർബത്ത്, ഒരു പറ്റം സുഹൃത്തുക്കൾ തയ്യാറാക്കിയ മ്യൂസിക്കൽ ആൽബമാണ് ഖുർബത്ത്.

ഒരു പറ്റം കൂട്ടുകാർ അവരുടെ ഇടവേളകളിലെ ചിന്തകളിൽ നിന്ന് തയ്യാറാക്കിയെടുത്തതാണ് ഖുർബത്ത്. ഖുർബത്ത് എന്ന മ്യൂസിക്കൽ ആൽബമാണ് യുട്യൂബിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. https://www.youtube.com/watch?v=vItBUtSJcxk&feature=youtu.be അജിത് പുല്ലേരിയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. മനോഹരമായ വരികൾ എഴുതിയത് സക്കറിയയാണ്. ഗാനം ആലപിച്ചിരിക്കുന്നത് അലോഷി ആദം ആണ് .നവീൻ കെ വിയാണ് ആൽബത്തിന് ദൃശ്യ ഭംഗി നൽകിയത്. ...
Breaking News, COVID, India

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.

ന്യൂഡല്‍ഹി: മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ തരുണ്‍ ഗൊഗോയ് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാനനേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച്‌ ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്. കോണ്‍ഗ്രസിന്‍റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ...