ലൈഫ് മിഷന് നീതി ആയോഗിന്റെ അംഗീകാരം; ഫെബ്രുവരിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭവന പദ്ധതിയായ 'ലൈഫ് മിഷൻ' രാജ്യത്തെ മികച്ച മാതൃകകളിൽ ഒന്നായി നീതി ആയോഗ് തിരഞ്ഞെടുത്തു. കുറഞ്ഞ ചെലവിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതികളുടെ വിഭാഗത്തിലാണ് (Best Practices) ലൈഫ് മിഷൻ ഈ നേട്ടം കൈവരിച്ചത്. ബഹുമുഖ പങ്കാളിത്തമുള്ള സാമൂഹ്യാധിഷ്ഠിത മാതൃകയാണ് ഇതെന്നും നീതി ആയോഗിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പദ്ധതിയുടെ നിലവിലെ കണക്കുകൾ വിശദീകരിച്ചു.വരുന്ന ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യം.ഇതുവരെ 6.5 ലക്ഷം വീടുകൾ നിർമ്മിക്കാനാണ് കരാർ വെച്ചിട്ടുള്ളത്. ഇതിൽ 4.07 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. 1.02 ലക്ഷം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ഇന്ത്യയിൽ ഭവന നിർമ്മാണത്തിനായി ഏറ്റവും കൂ...










